ഹൈദരബാദ് :തിരക്കേറിയ നഗരത്തിൽ പട്ടാപകൽ യൂവാവിനെ വെട്ടികൊന്നു .ആളുകൾ നോക്കി നിൽകെ മഴു ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത് . കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന മഹേഷ് ഗൗഡ് കൊലക്കേസിലെ മുഖ്യപ്രതിയായ രമേശ് എന്നയാളാണ് മരിച്ചത്. മഹേഷ് , ഗൗഡിൻ്റെ പിതാവ് കൃഷ്ണ ഗൗഡ്അമ്മാവൻ ലക്ഷ്മൺ ഗൗഡ് എന്നിവർ ചേർന്നാണ് രമേശിനെ കൊലപ്പെടുത്തിയത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൊല നടന്നതിനു സമീപത്തു തന്നെ പോലീസ് ഉണ്ടായിരുന്നുയെങ്കിലും ആരും തന്നെ അക്രമം തടയാൻ എത്തിയില്ല . ലാത്തി കൈയ്യിൽ ഇല്ലാത്തതിനാൽ അത് എടുക്കാൻ പോയപ്പോഴേക്ക് കൊല നടന്നിരുന്നുവെന്ന് ഒരു പൊലീസ് ഒാഫീസർ പറഞ്ഞു .
