കൊട്ടാരക്കര : തൃക്കണ്ണമംഗൽ ഗ്രേസ് നഗർ, വിജയ് നഗർ എന്നീ റസിഡൻ്റ്സ് അസോസിയേഷനുകൾ സംയുക്ത കുടുംബ സംഗമം നടത്തി. പ്രളയദുരന്തം കണക്കിലെടുത്ത് കലാകായിക പരിപാടികളും ആഘോഷങ്ങളും ഒഴിവാക്കിയാണ് കുടുംബ സംഗമം നടത്തിയത്. പൊതുസമ്മേളനത്തിൽ ജേക്കബ് ജോർജ്ജും അദ്ധ്യക്ഷനായിരുന്നു. നഗര സഭാ കൌൺസിലർ പവിജാ പത്മൻ ഉദ്ഘാടനം ചെയ്തു. ദേശിയ ഫിലിം അവാർഡ് ജേതാവ് അനിൽ അമ്പലക്കര ഓണ സന്ദേശം നടത്തി. കൌൺസിലർ ലീനാ ഉമ്മൻ സമ്മാന ദാനം നടത്തി. റ്റി. എ ശമുവേൽ, പ്രൊഫസർ മാത്യൂസ് ഏബ്രഹാം, കെ. സി ജോർജ്ജ്, ലിജു ജോൺ വടക്കടത്ത്,ഐശ്വര്യ കെ. സജു, കോമഡി ആർട്ടിസ്റ്റ് അഭിലാഷ് എന്നിവർ പ്രസംഗിച്ചു. വേണുഗോപാൽ സിംഫണിയുടെ സംഗീത പരിപാടികളും ഓണ സദ്യയും പരിപാടിക്ക് പകിട്ടേകി. 175 അംഗങ്ങൾ പങ്കെടുത്തു.
