പുനലൂര്‍: ടി.ബി ജംഗ്ഷനില്‍ ഉള്ള സ്വകാര്യ ആശുപത്രിയിലാണ് യുവതി ഓപ്പറേഷനെ തുടര്‍ന്ന് മരണപ്പെട്ടു. ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍ പറയുന്നു. കൊട്ടാരക്കര പുത്തൂര്‍ ആറ്റുവാശ്ശേരി കിരണ്‍ ചന്ദ്രൻ്റെ ഭാര്യ പുത്തയം ചരുവിള പുത്തന്‍വീട്ടില്‍ എസ്.ബി.ഐ ജീവനക്കാരി രേഷ്മ (24)ആണ് ഓപ്പറേഷന് ശേഷം മണിക്കൂറുകള്‍ക്കകം മരണപ്പെട്ടത് .
രേഷ്മയെ ഓപ്പറേഷന് ശേഷം റൂമിലേക്ക് മാറ്റിയിരുന്നു അതിനു ശേഷം തലവേദന അനുഭവപ്പെടുന്നു എന്ന് രേഷ്മ ബന്ധുക്കളോട് പറഞ്ഞു. ബന്ധുക്കള്‍ ഡ്യൂട്ടി നഴ്സിനെ വിവരം അറിയിക്കുകയും ഡ്യൂട്ടി നഴ്സ് ഇന്ജെക്ഷന്, ഗുളികകള്‍ ഇവ നല്കി, കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുന്നതായി രേഷ്മ പറഞ്ഞു എന്ന് കിരണ്‍ ചന്ദ്രൻ്റെ അമ്മ സുമതിയമ്മയും ബന്ധുക്കളും പറയുന്നു. തുടര്‍ന്ന് വെളുപ്പിനെ 5.45 ന് മരണം സംഭവിക്കുകയായിരുന്നു. ഓപ്പറേഷനിലൂടെ പുറത്തെടുത്ത കുഞ്ഞിന് പിറവിയിലെ അമ്മ നഷ്ടപ്പെട്ടു. ഭര്‍ത്താവ് കിരണ്‍ ചന്ദ്രന് വിദേശത്തു ജോലിയാണ്.
ചികിത്സാ പിഴവിനെ തുടര്‍ന്നാണ് രേഷ്മ മരണപ്പെട്ടത് എന്നു ആരോപിച്ചു ബന്ധുക്കൾ രംഗത്ത് എത്തി. രേഷ്മയുടെ ചികിത്സയും പരിശോധനകളും പുനലൂര്‍ ദീൻ ആശുപത്രിയിൽ ആയിരുന്നു. ഇതുവരെയും ഒരു പ്രശ്നവും ഇല്ലായിരുന്നു. ഇപ്പോള്‍ നല്കിയ ഗുളിക, ഇന്ജെക്ഷന് ഇവയാണ് രേഷ്മയെ മരണത്തിലെതിച്ചത് എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ആശുപത്രി അധികൃതര്‍ രേഷ്മയുടെ മരണത്തില്‍ പ്രതികരിക്കുവാന്‍ തയ്യാറായില്ല. മുമ്പും നിരവധി സമാന സംഭവങ്ങള്‍ ആശുപത്രിയില്‍ നടന്നിട്ടുണ്ട് എന്നാണ് അറിയുവാന്‍ കഴിയുന്നത്. എന്നാല്‍ അതൊക്കെയും പണവും സ്വാധീനവും ഉപയോഗിച്ച് ആശുപത്രി അധികൃതര്‍ ഒതുക്കി തീര്‍ത്തതായി അറിയാന്‍ കഴിഞ്ഞു. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്നു പുനലൂര്‍ പോലീസ് സ്ഥലത്ത് എത്തി സി.ഐ ബിനു വര്‍ഗീസ്,എസ്.ഐ. ജെ രാജീവ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു അയച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വ്യക്തമായ ധാരണ കിട്ടിയാൽ മാത്രമേ അടുത്ത നടപടി ക്രമങ്ങൾ ആരംഭിക്കാൻ കഴിയുകയുള്ളു എന്നാണ് പോലീസ് പറയുന്നത്.