കൊല്ലം: പുനലൂരിൽ പല സ്ഥലങ്ങളിലും റയിൽവേ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു. ട്രെയിൻ ഗതാഗതം തടസപ്പെട്ടാൻ സാദ്ധ്യതയുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലങ്ങളിൽ മണ്ണ് നീക്കം ചെയ്തു കൊണ്ടിരിക്കുന്നതായി അധികൃതർ അറിയിച്ചു. ന്യൂ ആര്യൻകാവ്, 13 കണ്ണറ, 3 കണ്ണറ എന്നീ സ്ഥലങ്ങളിലാണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. തെൻമല ഡാമിൻ്റെ ഷട്ടർ 165 cm ഉയത്തിയതായും , താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതായും പറയപ്പെടുന്നു. പുനലൂർ അഞ്ചൽ റൂട്ടിൽ അടുക്കളമൂല എന്ന സ്ഥലത്ത് നേരിയ തോതിൽ റോഡിൽ വെള്ളം കയറി. ആയൂർ അഞ്ചൽ റൂട്ടിൽ പെരുങ്ങള്ളൂർ ഭാഗത്ത് റോഡിൽ വെള്ളം ക്രമാധീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന വരെ മാറ്റി താമസിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. ഈ സ്ഥലങ്ങളിൽ എല്ലാം പോലീസ് നിന്നാണ് വാഹനങ്ങൾ നിയന്ത്രിച്ചു വിടുന്നത്. പല സ്ഥലങ്ങളിലും വാഹനങ്ങൾ തടസപ്പെടുന്നതായും പുനലൂർ തഹസീൽദാർ ജയൻ എം ചെറിയാൻ മെട്രോ ന്യൂസിനോട് പറഞ്ഞു.
