കൊട്ടിയം ;ഇത്തിക്കരയിൽ കെ എസ് ആർ ടി സി യും ട്രക്കും കൂട്ടിയിടിച്ചു രണ്ട് മരണം. 12 ഓളം പേർക്ക് പരിക്ക്. ലോറി ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ലോറി ഡ്രൈവറെ ഒന്നര മണികൂറിന് ശേഷമാണ് പുറത്തെടുത്തത്. കൊട്ടിയം ഇത്തിക്കര പാലത്തിന് സമീപമാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
