കൊട്ടാരക്കര: സരിത എസ് നായരും ഒരു എംഎല്‍എയും ചേർന്ന് 21 പേജുള്ള കത്തിനൊപ്പം 4 പേജ് കൂടി എഴുതിച്ചേര്‍ത്തുവെന്നാണ് കേസ്. വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന പരാതിയിൽ സാക്ഷി പറയാൻ ആണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് കോടതിയില്‍ ഹാജരായിരിക്കുന്നത്. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഉമ്മന്‍ ചാണ്ടി ഹാജരായത്. ഉമ്മന്‍ ചാണ്ടിക്കെതിരെ തെറ്റായ പരാമര്‍ശങ്ങളും കണ്ടെത്തലുകളും നടത്തിയതെന്നാരോപിച്ച് സുധീര്‍ ജേക്കബാണ് കോടതിയെ സമീപിച്ചത്.
സോളാർ കേസിൽ സരിതാ നായർ കമ്മീഷൻ മുമ്പാകെ ഹാജരാക്കിയ കത്തിൽ നാലു പേജുകൾ അധികമായി ചേർത്തതിലെ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടു വരാൻ വേണ്ടി മുൻ ജില്ലാ ഗവ. പ്ലീഢർ അഡ്വക്കേറ്റ് സുധീർ ജേക്കബ്ബ് കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്ത കേസിൽ തെളിവ് കൊടുക്കുന്നതിനായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാക്ഷിയായി ഹാജരായി. സരിതാ നായർ എഴുതി എന്നവകാശപ്പെടുന്ന 21 പേജുള്ള കത്തിൽ 4 പേജുകൾ അധികമായി എഴുതി ചേർത്തതാണ് സോളാർ കമ്മീഷൻ മുമ്പാകെ ഹാജരാക്കിയത്. ഈ 4 പേജുകളിലും യുഡിഫ് നേതാക്കൻമാർക്കെതിരെ ലൈംഗീകാരോപണങ്ങൾ ഉർപ്പെടെയുള്ള ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇത്തരത്തിൽ പുതിയ ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നിൽ യുഡിഫ് മന്ത്രിസഭയിൽ നിന്ന് രാജി വെച്ച ഗണേഷ് കുമാറും സരിതയുമാുള്ള ഗൂഢാലോചനയായിരുന്നു. ഈ ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരാൻ നൽകിയ കേസിലാണ് ഉമ്മൻചാണ്ടി നേരിട്ട് ഹാജരായി മൊഴി നൽകിയത്.