കൊട്ടാരക്കര : കൊട്ടാരക്കര കിഴക്കേ തെരുവിൽ പിക്കപ്പ് വാൻ തട്ടി മറിഞ്ഞ ബൈക്ക് യാത്രികനായ യുവാവ് കെ എസ് ആർ ടി സി ബസ് കയറി മരിച്ചു. പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് വാഴവിള തെക്കതിൽ സന്തേഷ് കുമാറിന്റെ മകൻ സുജിത്ത് എസ് കുമാർ(19)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1 മണിയോടെ കൊട്ടാരക്കര കിഴക്കേ തെരുവ് പള്ളിമുക്കിന് സമീപത്തായിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്നും സൈനിക പരീക്ഷ പരിശീലന ക്ലാസ്സ് കഴിഞ്ഞ് സുജിത്ത് ബൈക്കിൽ കിഴക്കത്തെരുവ് ഭാഗത്തേക്ക് മടങ്ങി വരും വഴി മുൻപേ പോയ പിക്ക് വാനിന്റെ പുറകിൽ സുജിത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് തട്ടി മറിയുകയായിരുന്നു. ഈ സമയം എതിരെ വന്ന കെ എസ് .ആർ ടി സി ബസിന്റെ പുറക്ക് വശത്തേക്ക് സുജിത്ത് തെറിച്ചു വീണ് പുറക് ടയർ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. സുജിത്ത് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കിഴക്കേത്തെരുവ് ഇ സി എച്ച് എസ്സിലെ ജീവനക്കാരനാണ് സുജിത്തിന്റെ അച്ഛൻ സന്തോഷ് കുമാർ. ജോലി ആവശ്യവുമായി ബന്ധപ്പെട്ട് കിഴക്കേത്തെരുവിൽ വാടകക്ക് താമസ്സിച്ചു വരികയായിരുന്നു ഇവരുടെ കുടുംബം. അമ്മ: തുളസി, സഹോദരൻ: ലിജിത്ത്
കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. കൊട്ടാരക്കര പൊലീസ് കേസുടുത്തു