കൊട്ടാരക്കര: സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം കൊട്ടാരക്കരയിൽ അയിഷാപോറ്റി എംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ബി ശ്യാമളയമ്മ അധ്യക്ഷയായി. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ബി ശശികുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ് ശശികുമാർ, നഗരസഭാ വൈസ് ചെയർമാൻ സി മുകേഷ് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ എസ് ആർ രമേശ്, കെ ഉണ്ണികൃഷ്ണമേനോൻ, കൗൺസിലർമാരായ പി ദിനേശ് കുമാർ, സൈനുലാബ്ദീൻ, കൃഷ്ണൻകുട്ടിനായർ, തോമസ് പി മാത്യു, നെൽസൺ തോമസ്, സിപിഐ മണ്ഡലം സെക്രട്ടറി എ എസ് ഷാജി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഒ രാജൻ, ആർ രാജശേഖരൻപിള്ള എന്നിവർ സംസാരിച്ചു. തഹസിൽദാർ ബി അനിൽകുമാർ നന്ദി പറഞ്ഞു.
