കൊട്ടാരക്കര : കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ഗവ: യു പി സ്കൂളിലെ നഴ്സറികുട്ടികൾ ഉപയോഗിക്കുന്ന വാട്ടർ ടാങ്കിൽ 9 പട്ടികുട്ടികളെ ഇന്ന് രാവിലെയാണ് ചത്ത നിലയിൽ കാണപ്പെട്ടത്. സംഭവം അറിഞ്ഞ് കൊട്ടാരക്കര പോലീസ്, ആരോഗ്യ വിഭാഗം ഉദ്ദ്യോഗസ്ഥർ, വെറ്റിനറി ഡോക്ടർമാരുടെ സംഘം എന്നിവർ സ്ഥലത്തെത്തി അന്വോഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ 2 ദിവസമായി സ്കൂൾ അവധിയായിരുന്നു. ഇന്ന് രാവിലെ സ്കൂളിൽ എത്തിയ അദ്ധ്യാപകനാണ് ഇത് കണ്ടത്.
