കൊട്ടാരക്കര: കൊട്ടാരക്കര തമ്പുരാന്റെ നാട്ടിലേക്ക് വസ്ത്ര സങ്കൽപ്പങ്ങളുടെ പുത്തൻ അനുഭവവുമായി കൊട്ടാരം സിൽസ് തിങ്കളാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നു. കൊട്ടാരക്കര കച്ചേരി മുക്കിൽ ( പൊലീസ് സ്റ്റേഷന് എതിർ വശം) ആണ് ഷോറും പ്രവർത്തനം ആരംഭിക്കുന്നത്. ടെക്സ്റ്റയിൽ സങ്കൽപ്പങ്ങൾക്ക് പകിട്ടേകാൻ വസ്ത്രങ്ങള്‍ക്കായി ഒരു വിസ്മയ കൊട്ടാരം തന്നെയാണ് ഒരുക്കിയിട്ടുള്ളത് . 16 (തിങ്കളാഴ്ച ) ന് രാവിലെ 10 മണിക്ക് വസ്ത്രങ്ങളുടെ കലവറ ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഉദ്ഘാടനവേളയില്‍ രാവിലെ 11 മണിക്ക് മുന്‍പ് എത്തിച്ചേരുന്ന പതിനായിരം പേര്‍ക്ക് ഓണപുടവ സമ്മാനമായി നല്കുന്നു എന്ന പ്രത്രേകതയും കൊട്ടാരം സിൽക്സിന് മാത്രമുള്ളതാണ്. കൂടാതെ അന്നേ ദിവസം നറുക്കെടുപ്പില്‍ വിജയിയാകുന്ന ഭാഗ്യവാന് ഉടന്‍തന്നെ മാരുതി സിഫ്റ്റ്കാര് സമ്മാനമായി നൽകും . ഇരുപത്തി ഒന്നായിരം സ്ക്വയര്‍ ഫീറ്റിലാണ് കൊട്ടാരം ഒരുക്കിയിരിക്കുന്നത്. 100 വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാവുന്ന രീതിയില്‍ പാര്‍ക്കിംഗ് സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.ഇന്‍ഡ്യയിലെ പ്രമുഖ ബ്രാന്‍ഡുകളുടെ തുണിത്തരങ്ങള്‍ മിതമായ വിലയില്‍ ഇവിടെ ഒരുക്കിയിരിക്കുന്നത് .ഇവിടെ ഞങ്ങള്‍ക്ക് നിങ്ങളാണ് താരം എന്നും അവരുടെ അഭിരുചിയാണ് ഞങ്ങൾക്ക് താൽപര്യം. ജനങ്ങളോടൊന്നിച്ച് നിൽക്കാനാണ് കൊട്ടാരത്തിന്ന് താൽപര്യമെന്നും ഷോറും ഡയറക്ടര്‍മാരായ ഷൈന്‍പ്രഭ,ജയകുമാര്‍ ,ഷിജോ എന്നിവര്‍ പറഞ്ഞു.
