കൊല്ലം: കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട ട്രെയില്‍ യാത്രക്കാരിയായ യുവതിക്കും യുവാവിനും നേരെ ആസിഡ് ആക്രമണം. ശനിയാഴ്ച രണ്ടു മണിയോടെയാണ് സംഭവം. ട്രെയിന്‍ സ്റ്റേഷന് വിട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു ശേഷം ഇറങ്ങിയോടിയ പ്രതിയെ പോലീസ് പിടികൂടി. പുനലൂര്‍ സ്വദേശി അരുണ്‍(18) ആണ് പിടിയിലായത്.
ട്രെയിനില്‍ നിന്നും യുവതിയുടെ നിലവിളി കേട്ട സഹയാത്രക്കാര്‍ എത്തിനോക്കുമ്പോഴാണ് ആസിഡ് വീണ് ഒരു വശം മുഴുവന്‍ പൊള്ളിയ നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ നില ഗുരുതരമാണ്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാര്‍ ഓടി എത്തിയതോടെ പ്രതി ഇറങ്ങി ഓടുകയായിരുന്നു. മൂന്നു ദിവസം മുമ്പ് പുനലൂർ ഗവ. സ്കൂളിലെ ലാബിൽ നിന്നും ആണ് ആസിഡ് ലഭിച്ചത് എന്ന് പറയുന്നു.