കൊട്ടാരക്കര: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും എസ്.പി.സി ,ജെ ആർ.സി ,സ്കൗട്ട് എന്നിവയുടെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലിയും ക്ലാസും സംഘടിപ്പിച്ചു .പ്രഥമാധ്യാപകൻ സി.എസ്.ഹർഷകുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു .പി.ടി.എ പ്രസിഡൻ്റ് എം.ബി.പ്രകാശ് ,കൺവീനർ സി.കെ.ജേക്കബ് ,സീനിയർ അസിസ്റ്റന്റ് ബി.ഉഷ ,വി.റാണി ,എ.എൻ.ഗിരിജ ,സിന്ധു ,പി.ടി.എ ,എം.പി.ടി.എ അംഗങ്ങൾ ,വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
