കൊട്ടാരക്കര . ലൈബ്രറി കൗൺസിൽ നടത്തിയ കുളക്കട പഞ്ചായത്ത്തല ബാലോത്സവത്തിൽെ വെണ്ടാർപബ്ലിക് ലൈബ്രറി ഓവറാൾ കിരീടം നിലനിർത്തി. തുടർച്ചയായി രണ്ടാം തവണയാണ് വിജയം നേടുന്നത്. 37 പോയന്റോടെയാണ് ഇത്തവണ ജേതാക്കളായത്.ബാലോൽസവത്തിൽ ഏറ്റവുമധികം പ്രതിഭകളെ പങ്കെടുപ്പിച്ചതും വെണ്ടാർ ലൈബ്രറിയായിരുന്നു.
വിജയികളെ വെണ്ടാർപബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ അനുമോദിക്കുകയും സർട്ടിഫിക്കറ്റുകളും ട്രോഫിയും വിതരണം ചെയ്യുകയുമുണ്ടായി.വാർ ഡ് മെമ്പർ ആർ.എസ്.ശ്രീകല. ലൈബ്രറി സെക്രട്ടറി ആർ.വാസുദേവൻ പിള്ള ,പ്രൊഫ: കമലാമണിയമ്മ ,ടി.എസ്.ജിജു, എസ്.ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.