കൊട്ടാരക്കര: പ്രമുഖ ജൂവലറിയിൽ മോഷണം നടത്തിയ കൊട്ടാരക്കര നീലേശ്വരം മുക്കോണിമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന ചിറ്റാർ ശീതത്തോട് മുന്നക്കൽ സ്വദേശി സുമി(28) ആണ് പിടിയിലായത്. ജൂലറിയിൽ സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന എത്തി 2 ഇയർറിങ്ങ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മോഷ്ടിക്കുകയായിരുന്നു. ജൂവലറിയിലെ CCTV യിൽ പതിഞ്ഞ യുവതിയുടെ ചിത്രത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കൊട്ടാരക്കര സിഐ ഗോപകുമാർ, എസ്ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ യുവതി സമാന സ്വഭാവമുള്ള മറ്റു മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
