കൊട്ടാരക്കര: ജൂൺ 26 അന്താരാഷ്ട്ര തലത്തിൽ ലഹരികടത്തിനെതിരെയും ലഹരി ഉപയോഗത്തിനെതിരെയുമുള്ള ദിനമായി ആചരിക്കുകയാണ്. കേരള സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 18 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തുടനീളം ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകളും സെമിനാറുകളും, റാലികളും സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ആയതിൻ്റെ ഭാഗമായി കൊല്ലം റൂറൽ ജനമൈത്രി പോലീസിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൻ്റെയും ഉദ്ഘാടനം കൊട്ടാരക്കര സെൻ്റ് ഗ്രിഗോറിയസ് കോളേജ് ആഡിറ്റേറിയത്തിൽ ഇന്നലെ രാവിലെ 10 മണിക്ക് കൊല്ലം ജില്ലാ പോലീസ് മേധവി ബി. അശോകൻ IPS നിർവഹിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജോർജ്ജ് കോശി ഈ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങിൽ കൊട്ടാരക്കര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജെ ജേക്കബ്, കോളേജ് പ്രിൻസിപ്പൽ സുമൻ അലക്സാണ്ടർ, കൊട്ടാരക്കര പോലീസ് ഇൻസ്പെക്ടർ ഗോപകുമാർ, എസ്.ജി കോളേജ് അസ്സി. പ്രൊഫസർ. ഡോ. ജൂബിൻ മറ്റപ്പിള്ളിൽ എന്നിവർ ആശംസിക്കുകയും ഡോ. ആനന്ദ്, ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. സുരേഷ് എന്നിവർ ക്ലാസുകൾ നയിക്കുകയുണ്ടായി.
