കൊട്ടാരക്കര: കൊട്ടാരക്കരയിൽ നടുക്കുന്നു സ്വദേശിയായ 17 വയസുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി കൂട്ടി കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ 19 വയസുകാരൻ അറസ്റ്റിൽ. പട്ടാഴി നെല്ലിക്കാട് വടക്കേ ചരുവിളവീട്ടിൽ ഭാസ്കരൻ(മനോജ്) ആണ് കൊട്ടാരക്കര പോലീസിൻ്റെ പിടിയിലായത്.
പെൺകുട്ടിയെ കാണാനില്ല എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തി രാത്രി 2 മണിയോട് കൂടി പെൺകുട്ടിയെ കണ്ടെത്തി മെഡിക്കൽ പരിശോധന നടത്തിയതിൽ പീഢനം നടന്നതായി തെളിഞ്ഞു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
കൊട്ടാരക്കര എസ്എച്ച്ഒ ബി. ഗോപകുമാർ, എസ്ഐ സി.കെ മനോജ്, എഎസ്ഐ അനിൽകുമാർ, ഡബ്ലുസിപിഒ ശ്രീജാഭായ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.
