കൊട്ടാരക്കര: കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതി പ്രകാരം തൃക്കണ്ണമംഗൽ ഗ്രേസ് നഗർ അംഗങ്ങൾക്ക് പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ സി. മുകേഷ് ഉദ്ഘാടനം ചെയ്തു. ഗ്രേസ് നഗർ പ്രസിഡൻ്റ് ജേക്കബ് ജോർജ്ജ് അദ്ധ്യക്ഷനായിരുന്നു. കൃഷി ഓഫീസിൽ റോഷൻ ജോർജ്ജ് ബോധവൽക്കരണ ക്ലാസ് നയിച്ചു. മനോജ് ലൂക്കോസ്, അനിൽകുമാർ വി.കെ, ശോഭ പി, തങ്കച്ചൻ പണിക്കർ എന്നിവർ പ്രസംഗിച്ചു.
