കൊട്ടാരക്കര: പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതിക്കാരിയായ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കടലാവിള പൊന്മാന്നൂന് പടിഞ്ഞാറേ വീട്ടില്‍ യോഹന്നാന് തോമസിൻ്റെ മകന് ജുബിന്ജോൺ(22) നെ കൊട്ടാരക്കര ഡിവൈഎസ്പി ജെ.ജേക്കബ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ സ്നേഹം നടിച്ചു പ്രലോഭിപ്പിച്ചു ഫോൺ ചെയ്ത് രാത്രി 11 മണിക്ക് വീട്ടില്‍ നിന്നും വിളിച്ചിറക്കി വീട്ടില്‍ നിന്നും അരകിലോമീറ്റര്‍ അകലെയുള്ള കനാല്‍ പാലത്തില്‍ എത്തിച്ചശേഷമാണ് പീഡിപ്പിച്ചത്. രാത്രിയില്‍ പെൺകുട്ടിയെ കാണാതെ വന്നപ്പോൾ പലസ്ഥലങ്ങളിലും അന്വോഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയശേഷമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. 15 ദിവസത്തേക്കു റിമാൻ്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ കൊട്ടാരക്കര ഡിവൈഎസ്പി ജെ.ജേക്കബിനെ കൂടാതെ കൊട്ടാരക്കര സര്‍ക്കിൾ ഇന്‍സ്പെക്ടര്‍ ഒ. എ സുനില്‍, സബ്ബ് ഇന്‍സ്പെക്ടര്‍ സി. കെ മനോജ് ഗ്രേഡ് എസ് ഐ മാരായ നിസാമുദ്ദീന്‍, അബ്ദുല്‍സലാം, എ എസ് ഐ മാരായ രമേശ്, ബിജു എന്നിവര്‍ പങ്കെടുത്തു.
