കൊട്ടാരക്കര: കേരള പൊലീസ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം മെയ് 1,2 തീയതികളിൽ കൊട്ടാരക്കര ധന്യ ആഡിറ്റോറിയത്തിൽ നടക്കും.മേയ് 1 ന് രാവിലെ കുടുംബ സംഗമം പി.ഐഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്യും.മേയ് 2ന് പ്രതിനിധി സമ്മേളനം ദക്ഷിണ മേഖലാ ഐ.ജി മനോജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും.