കൊട്ടാരക്കര: കൊട്ടാരക്കരയിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജ്ജിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ റെയ്ഡിൽ ഒരു വാഹനം ഉൾപ്പെടെ മൂന്നു കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിലായി. വെട്ടിക്കവല, തലച്ചിറ, കോട്ടവട്ടം, ചക്കുവരയ്ക്കൽ എന്നി സ്ഥലങ്ങളിൽ സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നു എന്ന് വ്യാപകമായി പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിൽ ആണ് ഇവർ പിടിയിലായത്. തലച്ചിറ പീലിക്കോട് മേലേതിൽ ഹനീഫ, കോട്ടവട്ടം മാക്കന്നൂർ പ്ലാവിള വീട്ടിൽ രാജീവ്, പുനലൂർ തുമ്പോട്ട് ഊറ്റുക്കുഴിയിൽ നാസർ എന്നിവരെ കൊട്ടാരക്കര എക്സൈസ് റെയിഞ്ച് ഷാഡോ ഉദ്ദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. കുട്ടികളെ ലക്ഷ്യമിട്ടാണ് ഇവർ വിൽപ്പന നടത്തുന്നത്. അറസ്റ്റു ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. പ്രതികൾ ഇപ്പോൾ റിമാഡിൽ കഴിയുന്നു. തമിഴ്നാട് തെങ്കാശിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടു വരുന്നത് എന്ന് ഇവർ പറഞ്ഞു.
റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ്ജ്, പ്രിവൻ്റീവ് ഓഫീസർമാരായ ബി. ആർ പ്രദീപ് കുമാർ, ജി. സുരേഷ് കുമാർ, എം. എസ് ഗിരീഷ്, പ്രിവൻ്റീവ് ഓഫീസർ ഷിലു. എ, സിവിൽ എക്സൈസ് ഓഫീസർമാരായ വിവേക്, അനിൽ കുമാർ, അരുൺ കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജിഷ, എക്സൈസ് ഡ്രൈവർ കെ. ഗോപകുമാർ എന്നിവർ നടത്തിയ റെയ്ഡിൽ ആണ് ഇവരെ പിടികൂടിയത്.