കുളത്തൂപ്പുഴ: നാലര കിലോ കഞ്ചാവുമായി നാലു പേര് പോലീസിൻ്റെ പിടിയിലായി. ചന്ദനത്തോപ്പ് മാമ്മൂട് വയലില്‍ പുത്തന്‍ വീട്ടില്‍ ഗണേശൻ്റെ മകന് സുനില്‍(ബെല്ലാരി40), ചന്ദനത്തോപ്പ് കൊറ്റങ്കര പ്രഭാ നിവാസ്സില്‍ ദേവരാജൻ്റെ മകന് പുഷ്പരാജന്‍(41) , കുണ്ടറ തൃപ്പലഴികം നെടുമ്പുറത്ത് തെക്കതില്‍ വീട്ടില്‍ മുഹമ്മദ് ഷെരീഫിൻ്റെ മകന് മുഹമ്മദ് ഷെറിന് (ചോട്ടു21), കിഴക്കേ കല്ലട ശിങ്കാരിപ്പള്ളി പള്ളത്ത് കിഴക്കതില്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന് രാജേഷ് (ലാലു35) എന്നിവരാണ് ഇന്നു രാവിലെ വാഗണര്‍ കാറില്‍ കഞ്ചാവ് കടത്തികൊണ്ടു വരുന്ന വഴി തെന്മലയില് വച്ച് ഷാഡോ പോലീസ് പിടികൂടിയത്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. അശോകന് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പുനലൂര്‍ ഡി.വൈ.എസ്.പി എം.അനില്‍കുമാറിൻ്റെ നിര്‍ദ്ദേശാനുസരണം കുളത്തൂപ്പുഴ ഇന്‍സ്പെക്ടര്‍ സി.എല്‍ സുധീറിൻ്റെ നേതൃത്വത്തില്‍ തെന്മല പോലീസും കൊല്ലം റൂറല്‍ ഷാഡോ പോലീസും നടത്തിയ അന്വോഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പിടിയിലായതില്‍ ചിലര്‍ ചില ക്രിമിനല്‍ കേസുകളിലും കഞ്ചാവു കേസുകളിലും പ്രതികളാണ്. ചോട്ടുവിനെ പിടികൂടുന്നത് ആദ്യമായിട്ടാണ്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വോഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
തെന്മല എസ്. ഐ മാരായ വി. എസ് പ്രവീൺ, എ. നിസ്സാര്‍, ഷാഡോ എസ്ഐ . എസ്. ബിനോജ്, അംഗങ്ങളായ എ.സി ഷാജഹാന്, കെ ശിവശങ്കരപ്പിള്ള, ബി അജയകുമാര്‍, ആഷീര്‍ കോഹൂര്‍, കെ കെ രാധാകൃഷ്ണപിള്ള, സി എസ് ബിനു, ജി എസ് ഐ മസൂദ്, എ .എസ് ഐ രഘു, സി. പി ഒ സജീവ് എന്നിവരുടെ നേതൃത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.