കൊട്ടാരക്കര: കരീപ്ര സഹകരണബാങ്കിലെ ക്രമക്കേട് സംബന്ധിച്ച വാർത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവർത്തകനു നേരെ കയ്യേറ്റശ്രമം. മാതൃഭൂമി ന്യൂസ് ചാനൽ സ്ട്രിങ്ങർ മനോജിനെയാണ് ഒരു സംഘം കയ്യേറ്റം ചെയ്തത്. ബാങ്ക് പ്രസിഡന്റിന്റെ വിശദീകരണം എടുക്കുന്നതിനായി ബാങ്ക് ഭരണസമിതിയംഗത്തിനൊപ്പം ഓഫിസിലെത്തിയ മനോജിനെ ബാങ്ക് ജീവനക്കാരിൽ ചിലരും പുറത്തു നിന്നെത്തിയ സംഘവും ചേർന്നു കയ്യേറ്റം ചെയ്യുകയായിരുന്നു. ക്യാമറ തകർക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മനോജ് റൂറൽ എസ്.പി.ക്ക് പരാതി നൽകി. എന്നാൽ സംഭവത്തെ കുറിച്ചു പ്രതികരിക്കാൻ മുതിർന്ന ഭരണസമതി അംഗങ്ങൾ വിസമ്മതിച്ചു. മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്തവർക്കെതിരെ അടിയന്തര നടപടികളെടുക്കണമെന്ന് കൊട്ടാക്കര റൂറൽ പ്ലസ്ക്ലബ് ആവശ്യപ്പെട്ടു.
