കൊല്ലം :അറിവുകൾ അപരൻ്റെ നന്മക്കായി ഉപയോഗിക്കുമ്പോൾ ഫലദായകമാവുമെന്നു ട്രാക്ക് ട്രഷറർ റിട്ടയേർഡ് ആർ ടി ഓ പി എ സത്യൻ .ഇപ്ലോയുടെ (ഇൻ്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ്റെ ) ആഭിമുഖ്യത്തിൽ കൊല്ലം പട്ടത്താനം വിമല ഹൃദയ ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച പോസിറ്റീവ് പേജിയൻ്ററി പഞ്ചദിന വ്യക്തിത്വ വികസന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .വ്യക്തിത്വ വികസനക്യാമ്പുകളിലെ സ്ഥിരം സബ്ജക്ടുകളിൽനിന്നു വ്യത്യസ്തമായി ബേസിക് ലൈഫ് സപ്പോർട് ,റെസ്ക്യൂ ടെക്നിക് ,യോഗ തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ക്യാമ്പ് സാമൂഹ്യ ബോധമുള്ള നന്മ നിറഞ്ഞ പുതു തലമുറയുടെ രൂപീകരണത്തിന് കാരണമാകും എന്നദ്ദേഹം എടുത്തു പറഞ്ഞു . ഇപ്ലോ ഇൻ്റർനാഷണൽ ജനറൽ സെക്രട്ടറി ജോർജ് എഫ് സേവ്യർ വലിയവീട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇൻ്റർനാഷണൽ കോ ഓർഡിനേറ്റർ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ ,ഇന്റർനാഷണൽ മീഡിയ കോ ഓർഡിനേറ്ററും ജില്ല ചാപ്റ്റർ പ്രസിഡന്റുമായ റോണാ റിബെയ്റോ ,ജില്ല ചാപ്റ്റർ വൈസ് പ്രസിഡന്റ് ടി വി ടെറൻസ് ,ക്യാമ്പ് ലീഡർ ഏഞ്ചൽ മേരി ജെയിംസ് എന്നിവർ സംസാരിച്ചു .ക്യാമ്പിൽ നാല്പതോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട് .
