തിരുവനന്തപുരം: സ്ഥിരംതൊഴിൽ ഇല്ലാതാക്കിയ കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ കേരളമാകെ തിങ്കളാഴ്ച പണിമുടക്കി പ്രതിഷേധിക്കും. ബിജെപി സർക്കാരിന്റെ തീരുമാനത്തിനെതിരായ ശക്തമായ പ്രതിഷേധം തൊഴിലാളികൾ ഒറ്റക്കെട്ടായി രേഖപ്പെടുത്തും. ഞായറാഴ്ച രാത്രി 12 മുതൽ തിങ്കളാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്റെ ഭാഗമാകും. ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ, കേന്ദ്ര‐സംസ്ഥാന സർക്കാർ സർവീസ് ഉൾപ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കും. ഓട്ടോ‐ടാക്സി‐ട്രാൻസ്പോർട്ട് മേഖലകളും പണിമുടക്കിൽ അണിചേരും. കടകമ്പോളങ്ങൾ അടച്ച് വ്യാപാരികളും സമരത്തിന്റെ ഭാഗമാകും. പാൽ, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി.
