തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ യാചക നിരോധനം ലക്ഷ്യമിട്ടുള്ള നിയമംവരുന്നു. ബാലഭിക്ഷാടനം, യാചക മാഫിയ എന്നിവയെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടുവരുന്നത്. മാസങ്ങൾക്കുള്ളിൽ ഇൗ നിയമം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഭിക്ഷാടന മാഫിയയെക്കുറിച്ചുള്ള പരാതികൾ വ്യാപകമായ സാഹചര്യത്തിലാണ് ഇത്. നിയമം വരുന്നതിന് മുമ്പ് തന്നെ യാചകരെ പുനരധിവസിപ്പിക്കുന്നതിനുള്ള കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ‘ദ കേരള പ്രിവൻഷൻ ഒാഫ് ബെഗിങ് ആൻഡ് പ്രൊട്ടക്ഷൻ ഒാഫ് ഡെസ്റ്റിറ്റ്യൂട്ട് ബെഗേഴ്സ് ബില്ല്’ എന്നാണ് പേര്.
