കൊട്ടാരക്കര: ആധുനിക സൌകര്യങ്ങളോടുകൂടിയ താംബരം എക്സ് പ്രസ് ട്രെയിൻ ചെങ്കോട്ടയിൽ നിന്നും കൊല്ലത്തെത്തി. 114 വർഷത്തെ പാരമ്പര്യമുള്ള പാത കമ്മിഷൻ ചെയ്യുന്നതോടെ തലസ്ഥാനത്ത് നിന്നും മൂന്ന് മണിക്കൂറോളം ലാഭിച്ച് ചെന്നൈയിൽ എത്താം. ഇനി കൊച്ചി- തൂത്തുക്കുടി തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന നൂറോളം ചരക്ക് സർവ്വീസുകൾ ഇനി ഗുഡ്സ് ട്രെയിനിനു വഴിമാറും. യാത്രയും ചരക്കു നീക്കവും ട്രെയിനിനെ ആശ്രയിക്കുന്നതോടെ കൊല്ലം-തിരുമംഗലം ദേശീയപാതയിലെ വാഹന ഗതാഗത ക്ലേശത്തിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
