ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ വടക്കേഅമേരിക്കയിലെ പ്രമുഖ റീജിയണുകളിൽ
ഒന്നായമിഡ് വെസ്റ്റ് റീജിയൺ പി. വൈ. പി. എ.യുടെഭാരവാഹികളെ മാർച്ച് 3 നു
കൂടിയ പ്രതിനിധിസമ്മേളനംതിരഞ്ഞെടുത്തു. റിപ്പോർട്ട് വർഷത്തെ
പ്രസിഡന്റ്ബ്രദർ വെസ്ലി ആലുംമൂട്ടിലിൻ്റെ അദ്ധ്യക്ഷതയിൽകൂടിയ
പ്രതിനിധി സമ്മേളനത്തിൽ കഴിഞ്ഞ മൂന്നുവർഷത്തെ
പ്രവർത്തന റിപ്പോർട്ടും, സാമ്പത്തീകറിപ്പോർട്ടും അവതരിപ്പിച്ചു. അതിനുശേഷം നടത്തിയ
തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി ബ്രദർ വെസ്ളിആലുംമൂട്ടിൽ, സെക്രട്ടറിയായി
ഷോണി തോമസ്,ട്രഷറാർ ജെറി കല്ലൂർ രാജൻ എന്നിവരെ തിരഞ്ഞെടുത്തു. ഡോ. മനുചാക്കോ ( വൈസ് പ്രസിഡന്റ്), റെജി ഉതുപ്പ് ( ജോയിന്റ്സെക്രട്ടറി)
ബ്ളസൻ ബാബു ( മീഡിയ), ജോഷിൻഡാനിയേൽ ( താലന്ത് കൺവീനർ),
എബിൻ വർഗ്ഗീസ് ( മിഷൻ/ചാരിറ്റി കോർഡിനേറ്റർ), നിസ്സി തോമസ് ( മ്യൂസിക്)
ജിജോ ജോർജ്ജ്, വിന്നി ഫിലിപ്പ് ( സ്പോർട്സ് കോർഡിനേറ്റർമാർ) എന്നിവരെയും തിരഞ്ഞെടുത്തു.
ഇവരോടൊപ്പംറീജിയണിലെ അംഗത്വസഭകളിൽ നിന്നുപ്രതിനിധികളെ ഉൾപ്പെടുത്തി
കമ്മറ്റി അംഗങ്ങളേയുംതിരഞ്ഞെടുത്തു. ഡാളസ്, ഓസ്റ്റിൻ, ഹ്യൂസ്റ്റൺ,ഒക്കലഹോമ
എന്നീ പട്ടണങ്ങളിലെ ഇൻഡ്യാപെന്തക്കോസ്ത് സഭകൾ ചേരുന്നതാണു ഐ. പി. സി.
മിഡ് വെസ്റ്റ് റീജിയൻ.