പന്തളം: കുരമ്പാലയിൽ ചരക്കു ലോറിയും ആൾട്ടോ കാറും കൂട്ടിയിടിച്ചു. ഒരാൾ മരിച്ചു 2 പേർ ഗുരുതരാവസ്ഥയിൽ’ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.തിരുവനന്തപുരത്ത് നിന്നും കോട്ടയത്തിനു പോയ കാറും കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് വന്ന ചരക്കു ലോറിയുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായി തകരുകയും ഡ്രൈവർ തൽക്ഷണം മരിക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ഗുരുതരാവസ്ഥയിൽ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജീഷ് വി.ഒഴുകു പാറ, മണപ്പുറത് പച്ച പാലു വെള്ളി (31) കെ.ആർ.സുരേഷ്. മേക്കിൻകരപുത്തൻവീട് എക്സ്ർവ്വീസ് കോളനി പാലോട് എന്നിവരാണ് കാറിലുണ്ടായിരുന്നത്.