കൊട്ടാരക്കര: സദാനന്തപുരത്തിന് സമീപം മുഖ്യമന്ത്രിക്ക് അകംമ്പടി പോയ പോലീസ് വാഹനവും കെ.എസ്.ആർ.റ്റിസി ബസ്സും കൂട്ടിയിടിച്ച് നാല് പോലീസുകാർക്ക് പരിക്ക്. കൊട്ടാരക്കര സദാനന്തപുരത്തിന് സമീപം വച്ച് മുഖ്യമന്ത്രിക്ക് അകംമ്പടി പോയ പോലീസ് വാഹനവും കെ.എസ്. ആർ.റ്റി.സി സൂപ്പർഫാസ്റ്റ് ബസ്സും കൂട്ടിയിടിച്ച് പുത്തൂർ സ്റ്റേഷനിനെ ഗ്രേഡ് എസ്.ഐ ഋഷിൻ, അനിൽ കുമാർ, എ.ആർ.ക്യാമ്പിലെ പ്രമോദ്, വനിതാ പോലീസ് വിദ്യാരാജ് എന്നിവർക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്.