തൃശൂര്‍ : രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖനും കോസ്റ്റ്ഫോര്‍ഡ് ഡയറക്ടറുമായ ടി.ആര് ചന്ദ്രദത്ത് (ദത്തുമാഷ്-75) നിര്യാതനായി. പുലർച്ചെ 3.3o നായിരുന്നു അന്ത്യം. ഏതാനും ദിവസമായി കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാന്‍സര്‍ അടക്കം വിവിധ രോഗങ്ങളെയും അവശതകളെയും വെല്ലുവിളിച്ച് അവസാന കാലം വരെ പൊതുരംഗത്ത് നിറഞ്ഞു നിന്ന ദത്തുമാഷ് സംസ്ഥാന, ദേശീയ രാഷ്ട്രീയത്തിലെ ഉന്നതരടക്കം വിപുലമായ സൗഹൃദ ബന്ധത്തിനുടമമാണ്.
രാവിലെ ഏഴ് മുതൽ 12 വരെ തളിക്കുളത്തും ശേഷം നാല് വരെ കോസ്റ്റ് ഫോഡിലും മൃതദേഹം പൊതുദർശനത്തിനുവെക്കും. മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കും.