കുമളി: കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ എട്ട് പേര് മരണപ്പെട്ടതായി റിപ്പോര്‍ട്ട്. വിനോദയാത്രയ്ക്കെത്തിയ ചെന്നൈ കോളെജിലെ വിദ്യാര്‍ത്ഥികളാണ് കാട്ടുതീയില്‍പ്പെട്ടത്. പതിനെട്ട് പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റ പലരും ഇപ്പോഴും വനത്തിനുള്ളില്‍ കുടുങ്ങികിടക്കുകയാണ്.
വിനോദയാത്രക്ക് എത്തിയ കോയമ്പത്തൂര്‍ കോളെജിലെ വിദ്യാര്‍ത്ഥികളാണ് കാട്ടുതീയില്‍പ്പെട്ടത്. വൈകുന്നേരത്തോടെയായിരുന്നു തേനിയിലെ കുളുക്ക് മലയില്‍ കാട്ടുതീ പടര്‍ന്നത്. അതേസമയം പൊള്ളലേറ്റവരുടെ നില ഗുരുതരമായി തുടരുകയാണ്. രക്ഷപ്പെട്ടവര്‍ തേനി മെഡിക്കല്‍ കോളെജിലും ബോഡിമെട്ട് ആശുപത്രിയിലും ചികിത്സയിലാണ്.
തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്നിശമനാ സേനയും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും നിര്‍ദ്ദേശം നല്കി. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ അഗ്നിരക്ഷാസേന, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.