കൊട്ടാരക്കര: വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ എല്ലാം ഒരേ കുട കീഴില്‍ ആക്കുമെന്നും ഏകീകൃത സര്‍വ്വീസ് ആക്കി മാറ്റുമെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍. അതിനുള്ള നടപടി ക്രമങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പൂര്‍ത്തിയായി വരികയാണെന്നും അദ്ദേഹം പറഞ്ഞു . നെടുവത്തൂര്‍ പഞ്ചായത്തിന്റെ പുതിയതായി നിര്‍മ്മിച്ച ബഹുനില കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോര്പ്പറേഷന്, നഗരസഭകള്‍, എന്‍ജിനീയറിംഗ് വിഭാഗം, നഗരാസൂത്രണം എന്നിങ്ങനെയുള്ള തദ്ദേശസ്ഥാപനങ്ങള്‍ വിഭിന്നമായ തട്ടുകളില്‍ ആയിരുന്നു. അതെല്ലാം ഏകീകരിച്ച് ഒരു കുടക്കീഴില് ആക്കുകയാണ്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ അക്കാര്യം അവതരിപ്പിക്കും.ഇതോടെ ജീവനക്കാരുടെ സേവനം എല്ലാ തട്ടുകളിലും ലഭ്യമാകും. ഒരു പഞ്ചായത്ത് മുന്‍സിപ്പാലിറ്റി ആക്കണമെങ്കില്‍ സാമ്പത്തിക വിഭാഗത്തിന്റെ അനുമതി വേണം ,എന്നാല്‍ വകുപ്പുകള്‍ എല്ലാം ഒരിക്കലും വിഭജിക്കാനാകാത്ത വിധം യോജിപ്പിച്ചു കഴിഞ്ഞാല്‍ പഞ്ചായത്ത് നഗരസഭ ആക്കാന്‍ പുതിയ നിയമം ആവശ്യമായി വരില്ല. വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്നതിനുള്ള ലൈഫ് മിഷന് പദ്ധതിയുമായി ഗവണ്മെന്റെ മുന്പോട്ട് പോകുകയാണ്. ഭൂമി ഉള്ള എല്ലാവര്ക്കും വീട് നല്‍കാനുള്ള പദ്ധതിയാണിത്. പഞ്ചായത്ത് തലത്തില്‍ സംസ്ഥാനത്ത് ഒന്നേ മുക്കാല്‍ ലക്ഷത്തോളം സ്ഥലം ഉള്ള ഭവന രഹിതരുïെന്ന് കïെത്തിയിട്ടുï്. ഒരു വീടിന് നാല് ലക്ഷം രുപ നിരക്കില്‍ സര്‍ക്കാര്‍ ചിലവാക്കും. പണം കടമായി നല്‍കുകയും പലിശ സര്‍ക്കാര്‍ അടക്കുകയും ചെയ്യും മുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഒരു നിശ്ചിത കാലയളവിനകം തിരിച്ചടക്കണം.രാഷ്ട്രീയം, ജാതി, മതം ,വ്യക്തി ബന്ധം, എന്നിവ നോക്കാതെ ആവണം ഭവന പദ്ധതി. എല്ലാവര്ക്കും വീട് എന്നതാണ് ലക്ഷ്യം -ലൈഫ് മിഷന് പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷം 56000 ത്തോളം പണി തീരാത്ത വീടുകളുടെ പണി തീര്‍ത്ത് ഗൃഹപ്രവേശനം ഉറപ്പാക്കും’ ഗ്രാമ നഗര പ്രദേശങ്ങളിലായി രïര ലക്ഷത്തോളം സ്ഥലം സ്വന്തമായി ഉള്ള ആളുകള്‍ക്ക് വീട് പണിയാന്‍ 2500 കോടി രൂപ സര്‍ക്കാര്‍ വകയിരുത്തും. വീടും സ്ഥലവുമില്ലാത്തവര്‍ക്കായി ഭവന സമുച്ചയങ്ങള്‍ പണിയാന്‍ ഉദ്യേശിക്കുന്നുï്.ഇതിനെല്ലാം തദ്ദേശസ്ഥാപനങ്ങളുടെ നല്ല രീതിയിലുള്ള പ്രവര്‍ത്തനം ആവശ്വമാണ്. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ മാലിന്യ മുക്ത സംസ്ഥാനമായി നമ്മുടെ നാടിനെ മാറ്റും. അതിനായി പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണ യുണിറ്റുകള്‍ ജില്ലകളുടെ വിവിധ ഇടങ്ങളില്‍ ആരംഭിക്കും.. ഇപ്പോള്‍ സംസ്ഥാനത്ത് 75 യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചു വരുന്നുï്. പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണത്തിനായി 200 യൂണിറ്റ് കൂടി ആരംഭിക്കും.സംസ്ക്കരണ പ്ലാസ്റ്റിക് തദ്ദേശ സ്ഥാപനങ്ങളുടെ റോഡ് ടാര്‍ ചെയ്യുവാനായി ഉപയോഗ പ്രദമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വിജാരിച്ചാല്‍ നാടിന്റെ യശസ്സ് ഉയര്‍ത്താനും ഇകള്‍ത്താനും സാധിക്കും. ജീവനക്കാര്‍ സേവകരായി മാറുമ്പോള്‍ ജനങ്ങളും ഉദ്യോഗസ്ഥരോടൊപ്പം ഒത്ത് ചേരുമെന്നും മന്ത്രി പറഞ്ഞു .യോഗത്തില്‍ ,അഡ്വ. പി അയിഷാപോറ്റി എം.എല്‍.എ അദ്ധ്യക്ഷയായി . മുന്‍ പഞ്ചായത്ത് സാരഥികളെ കൊടിക്കുന്നില്‍ സുരേഷ് എം.പി ആദരിച്ചു . മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ പ്രമുഖ വ്യക്തികളെ അഡ്വ: പി അയിഷാ പോറ്റി എം എല്‍ എ ആദരിച്ചു. . തൊഴിലുറപ്പ് ജീവനക്കാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശശി കുമാര്‍ ആദരിച്ചു. ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് കെ.പി ശ്രീകല ,പഞ്ചായത്ത് സെക്രട്ടറി എം.ജയകുമാര്‍, ഷീബാ സുരേഷ്, കെ.ചിത്ര വത്സല ,ഡി.അനില്‍ കുമാര്‍, ബി.വിജയന് പിള്ള എന്നിവര്‍ സംസാരിച്ചു . പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ , തുടങ്ങിയവര്‍ സംബന്ധിച്ചു 1.19 കോടി രൂപാ ചെലവിലാണ് കെട്ടിട സമുച്ചയത്തിന്റെ പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്.
