കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ ഗാന്ധിപ്രതിമക്ക് നേരെ അക്രമം നടന്ന സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം സ്വദേശിയായ ദിനേശന്(42) ആണ് പിടിയിലായത്. നിരവധിയാളുകള്‍ നോക്കിനില്‍ക്കെ ദിനേശന് പ്രതിമയുടെ കണ്ണട അടിച്ച് തകര്‍ക്കുകയും മാല വലിച്ചുപൊട്ടിച്ച് പ്രതിമയുടെ മുഖത്ത് രണ്ട് തവണ അടിച്ചശേഷം ഓടിപ്പോകുകയായിരുന്നു. സംഭവത്തിന് ദൃക്സാക്ഷിയായ ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ അക്രമിയുടെ ഫോട്ടോ പോലീസിന് കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ദിനേശന് പരിയാരം ഇരിങ്ങലിലെ വീട്ടില്‍ നിന്നും പിടിയിലായത്. ഇയാള്‍ കഴിഞ്ഞ രണ്ടുമാസമായി മാനസികരോഗത്തിന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലിസ് പറയുന്നു.
