കൊട്ടാരക്കര: ലോക വനിതാ ദിനത്തിൻ്റെ ഭാഗമായി കൊട്ടാരക്കര പോലീസ് സ്റ്റേഷൻ്റെ ഭരണ നിര്‍വ്വഹണം ഇന്ന് നിര്‍വ്വഹിച്ചത് വനിതാ പോലീസ് ഉദ്ദ്യോഗസ്ഥരായിരുന്നു. സ്റ്റേഷന് ഭരണവും ക്രമസമാധാന ചുമതയും വനിതകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. വനിതാ സെല്‍ സി.ഐ അനിത കുമാരിയായിരുന്നു സ്റ്റേഷന് ചുമതല നിര്‍വ്വഹിച്ചത്. പരാതി നല്കാന് എത്തിയവര്‍ക്കും പരാതി ഒത്തുതീര്‍പ്പിന് എത്തിയവര്‍ക്കും വേറിട്ട അനുഭവമായി ഇത്.
