കൊട്ടാരക്കര : തൃക്കണ്ണമംഗൽ തോട്ടംമുക്കിലുള്ള ഹോട്ടലിൽ ഇന്നലെ വിതരണം ചെയ്ത ഗ്യാസ് സിലിണ്ടറിൽ നിന്നാണ് ഇന്ന് വൈകിട്ട് വാതക ചോർച്ച ഉണ്ടായത്. കടയുടമ ഹോട്ടൽ അടച്ചു പോകുന്നതിനു തൊട്ടു മുമ്പ് ഗ്യാസ് ചോർച്ച ഉണ്ട് എന്ന് സംശയം തോന്നിയതിനെ തുടർന്ന് അടുത്ത കടക്കാരെ വിളിച്ചു നോക്കിയപ്പോൾ വാതകം ചോരുന്നു എന്ന് മനസിലാക്കുകയും ഉടനെ നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും അവർ എത്തി സിലിണ്ടർ വെള്ളത്തിൽ ഇട്ടു അങ്ങനെ സമയോചിതമായിനാട്ടുകാരുടെയും ഹോട്ടൽ ഉടമയുടെയും ഇടപെടൽ കൊണ്ട് വൻദുരന്തം ഒഴിവായി . . 2006 ൽ കാലാവധി കഴിഞ്ഞതും പഴക്കം ചെന്നതുമായ സിലിണ്ടർ ആണ് വിതരണം ചെയ്തതെന്ന് അതു പരിശോധിച്ച ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു .
