കൊട്ടാരക്കര: നെടുവത്തൂർ പഞ്ചായത്തിൻ്റെ പുതിയതായി നിർമ്മിച്ച ബഹുനില കെട്ടിട സമുച്ചയത്തിൻ്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2.30 ന് നടക്കുമെന്നു ഗ്രാമപഞ്ചായത്ത് ഭരണസമിതി പത്രസമ്മേളനത്തിൽ അറിയിച്ചു. അഡ്വ. പി അയിഷാപോറ്റി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ നിർവ്വഹിക്കും. പൊതുസമ്മേളനം വനം വകുപ്പ് മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. മുൻ പഞ്ചായത്ത് സാരഥികളെ കെടിക്കുന്നിൽ സുരേഷ് എം.പി ആദരിക്കും. മുഖ്യമന്ത്രിയുടെ മെഡൽ നേടിയ പ്രമുഖ വ്യക്തികളെ കെ.സോമപ്രസാദ് എം.പി ആദരിക്കും. തൊഴിലുറപ്പ് ജീവനക്കാരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ശശി കുമാർ ആദരിക്കും. ഗ്രാമ പഞ്ചയത്ത് പ്രസിഡൻ്റ് കെ.പി ശ്രീകല പഞ്ചായത്ത് സെക്രട്ടറി എം.ജയകുമാർ ജില്ലാ പഞ്ചായത്ത് മെമ്പറുമാരായ അഡ്വ. എസ്.പുഷ്പാനന്തൻ ജഗദമ്മ ടീച്ചർ ഷീബാ സുരേഷ് കെ.ചിത്ര വത്സല ഡി.അനിൽ കുമാർ ബി.വിജയൻ പിള്ള എന്നിവർ സംസാരിക്കും.
1.19 കോടി രൂപാ ചെലവിലാണ് കെട്ടിട സമുച്ചയത്തിൻ്റെ പണി പൂർത്തിയാക്കിയിരിക്കുന്നത്.