ന്യൂഡൽഹി: വീട്ടിൽ കളിക്കുന്നതിനിടെ ചൂടുവെള്ളം ദേഹത്തുവീണു ഒന്നര വയസ്സുകാരൻ മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ വെൽകം മേഖലയിലാണ് സംഭവം. നാലു ദിവസങ്ങൾക്ക് മുൻപാണ് കുട്ടിയുടെ ദേഹത്ത് വെള്ളം വീണത്. പൊള്ളലേറ്റതിനെത്തുടർന്ന് കുട്ടിയെ ജിടിബി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു മരിച്ചു.
ബക്കറ്റ് തെന്നിമറിഞ്ഞ് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് ചൂടുവെള്ളം വീഴുകയായിരുന്നു . അതേസമയം, പോസ്റ്റ്മോർട്ടം വേണ്ടെന്നു കുടുംബം ആവശ്യപ്പെട്ടതിനാൽ മൃതദേഹം വിട്ടുകൊടുത്തു.