കണ്ണൂര്‍: ത്രിപുരയില്‍ ലെനിൻ്റെ പ്രതിമയും തമിഴ്നാട്ടില്‍ പെരിയോറിൻ്റെ പ്രതിമയും ആക്രമിക്കപ്പെട്ടതിന് പിന്നാലെ കേരളത്തില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. കണ്ണൂര്‍ തളിപ്പറമ്പില്‍ താലൂക്ക് ഓഫീസ് പരിസരത്തെ പ്രതിമയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. രാവിലെ ഏഴുമണിയോടെ അജ്ഞാതനായ വ്യക്തി കല്ലെറിയുകയായിരുന്നു എന്നാണ് പുറത്തു വന്ന വിവരം.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാവി വസ്ത്രമണിഞ്ഞയാള്‍ ആയിരുന്നു കല്ലെറിഞ്ഞതെന്നാണ് ദൃക്സാക്ഷികള്‍ പോലീസിന് നല്‍കിയിട്ടുള്ള വിവരം.
ത്രിപുര തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെ ദക്ഷിണ ത്രിപുരയില്‍ സ്ഥാപിച്ച ലെനിൻ്റെ പ്രതിമ ബിജെപിക്കാര്‍ ജെസിബി ഉപയോഗിച്ച് പിഴുതു മാറ്റിയിരുന്നു. ഇതിന് പിന്നാലെ തമിഴ്നാട്ടില്‍ പെരിയോറുടെ പ്രതിമയ്ക്ക് നേരെയും ആക്രമണം നടന്നത് വന്‍ വിവാദമായി മാറിയിരുന്നു. പ്രതിമയുടെ മൂക്ക് ആക്രമണത്തില്‍ തകരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ പുലര്‍ച്ചെ കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന് നേരെ പെടോള്ബോംബേറും ഉണ്ടായി. ഈ സംഭവങ്ങള്‍ക്ക പിന്നാലെയാണ് ഗാന്ധി പ്രതിമ ആക്രമിക്കപ്പെടുന്നത്.