കാസര്‍കോട്: ആദൂര്‍ എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. എം എസ് എഫ് പ്രവര്‍ത്തകനായ അഫ്നാസിൻ്റെ പരാതിയില്‍ അഞ്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ആദൂര്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് എല്‍ബിഎസ് കോളജില്‍ എസ് എഫ് ഐ- യുഡിഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനമുണ്ടായത്.
അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസ് ആദ്യം ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീടാണ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തത്. അക്രമം പതിവായതോടെ എല്‍ബിഎസ് കോളജില്‍ പഠനം പ്രതിസന്ധിയിലാണ്.