കൊട്ടാരക്കര: റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന 350 പൊതി കഞ്ചാവുമായി ഒരാൾ പിടിയിൽ. കൊട്ടാരക്കര റേയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തി വന്ന ആളെ കൊട്ടാരക്കര എക്സൈസ് സർക്കിൾ സംഘം പിടികൂടി. പുനലൂർ ശാസ്താംകോണം സരസ്വതി വിലാസം വീട്ടിൽ സന്തോഷ് (35) ആണ് പിടിയിലായത്. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് കഞ്ചാവ് കൈമാറ്റവും വിൽപ്പനയും കേന്ദ്രീകരിച്ച് കഞ്ചാവ് കൈമാറ്റവും വിൽപ്പനയും നടക്കുന്നതായി എക്സൈസിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട് നടത്തിയ പരിശോധനയിലാണ് 350 പൊതി കഞ്ചാവുമായി പ്രതി വലയിലാത്. പിടിയിലായ സന്തോഷ് നിരവധി മോഷണ കേസുകളിൽ പ്രതിയാണ്.
റേയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ തബടിച്ച് ആവശ്യക്കാർക്ക് പറയുന്ന സ്ഥലങ്ങളിൽ കഞ്ചാവ് എത്തിച്ച് കൊടുക്കലാണ് വിൽപ്പന രീതിയെന്ന് പ്രതി എക്സൈസിനോട് സമ്മതിച്ചിട്ടുണ്ട്. ഭസ്മം എന്ന കോഡ് ഭാഷയിലായിരുന്നു ഇയാളുടെ കഞ്ചാവ് വിൽപ്പന. ഒരു പൊതി കഞ്ചാവിന് അഞ്ഞൂറ് രൂപ നിരക്കിലാണ് വിറ്റിരുന്നത്. ഉദ്ദ്യോഗസ്ഥരുടെ കണ്ണിൽ പെടാതിരിക്കാനാണ് ഇത്തരക്കാർ റെയിൽവേ സ്റ്റേഷൻ പോലെയുള്ള ഇടങ്ങളിൽ തബടിക്കുന്നതെന്നാണ് എക്സൈസ് നിഗമനം. കഴിഞ്ഞമാസം ആദ്യം എഴുകോൺ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ പരിശോധനയിൽ 5 കിലോ കഞ്ചാവുമായി എഴുകോൺ സ്വദേശിയായ രഞ്ജിത്ത് പിടിയിലായിരുന്നു. ഇതോടെയാണ് റെയ്ൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് എക്സൈസ് പരിശോധന കർശനമാക്കിയത്. പിടിയിലായ പ്രതിയെ കൊട്ടാരക്കര കോടതിയിൽ ഹാജരാക്കി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.റോബർട്ടിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റിവ് ഓഫീസർമാരായ ബാബു സേനൻ, പ്രേം നസീർ.എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഗിരീഷ് കുമാർ, എസ്സ്.സുജിത്ത്, അനീഷ്, സജിമോൻ, ആർ.എസ്.ബാബു എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്.