പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിദഗ്ധ ചികിത്സക്ക് യു.എസിലേക്ക്. ഇത് സംബന്ധിച്ച് പരീക്കര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്കി. ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് താന്‍ അമേരിക്കയിലേക്ക് പോകുന്നതെന്ന് പരീക്കര്‍ കത്തില്‍ പറയുന്നു. കഴിഞ്ഞ മാസം ഫെബ്രുവരി 15 മുതല്‍ പാന്‍ക്രിയാസ് രോഗത്തെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു പരീക്കര്‍.
തിങ്കളാഴ്ച വൈകുന്നേരമാണ് അദ്ദേഹം മുംബൈ ലീലാവതി ആശുപത്രി വിട്ടത്. അതേസമയം മുഖ്യമന്ത്രിയുടെ അഭാവത്തില്‍ തീരുമാനങ്ങളെടുക്കാനായി കാബിനറ്റ് ഉപദേശക സമിതിയും അദ്ദേഹം രൂപികരിച്ചിട്ടുണ്ട്. പെട്ടെന്ന് തിരിച്ചെത്താന്‍ എല്ലാവരുടെയും പ്രാര്ഥനകളുണ്ടാവണമെന്ന് പരീക്കര്‍ പറഞ്ഞു.