കൊച്ചി: ജസ്റ്റിസ് ഡി ശ്രീദേവി (79) അന്തരിച്ചു. ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷന് മുന്‍ അധ്യക്ഷയുമാണ്. പുലര്‍ച്ചെ രണ്ട് മണിയോടെ കലൂര്‍ ആസാദ് റോഡിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. ജസ്റ്റിസ് ശ്രീദേവിയുടെ സംസ്ക്കാരം വൈകിട്ട് 5ന് കൊച്ചിയില്‍ നടക്കും. രവിപുരം ശ്മശാനത്തിലാണ് സംസ്ക്കാരച്ചടങ്ങുകള്‍ നടക്കുക. തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടിയ ഡി ശ്രീദേവി 1984ല്‍ ആണ് ജില്ലാ സെഷന്‍സ് ജഡ്ജിയായി നിയമിക്കപ്പെട്ടത്. 1992ല്‍ കുടുംബ കോടതി ജഡ്ജിയായി. കേരള ഹൈക്കോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെടുന്നത് 1997ല്‍ ആയിരുന്നു. 2002ല്‍ ഹൈക്കോടതി ജഡ്ജി സ്ഥാനത്ത് നിന്നും വിരമിച്ചു.
