കാസര്‍കോട്: ദുരുഹ സാഹചര്യത്തില്‍ കാണാതായ സ്കൂള്‍ വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീഴൂര്‍ സ്വദേശിയും മാങ്ങാട് ചോയിച്ചിങ്കല്ലിലെ താമസക്കാരനുമായ ജാഫറിൻ്റെ മകന് മുഹമ്മദ് ജാസിറിൻ്റെ (15) മൃതദേഹമാണ് തിങ്കളാഴ്ച പുലര്‍ച്ചെ കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപത്തെ റെയില്‍വെ ട്രാക്കിൻ്റെ ഓവുചാലില്‍ കണ്ടെത്തിയത്.
ചട്ടഞ്ചാല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജാസിര്‍. വ്യാഴഴ്ച ജാസിറിനെ കാണാതായിനെ തുടര്‍ന്ന് പോലീസും ബന്ധുക്കളും നാട്ടുകാരും പൊതുപ്രവര്‍ത്തകരുമെല്ലാം ജാസിറിനുവേണ്ടിയുള്ള അന്വേഷണം നടത്തിവരികയായിരുന്നു. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ ജാസിറിൻ്റെ കൂട്ടുകാരായ നാലു പേരേ പോലീസ് ചോദ്യം ചെയ്തുവരികയാണ്