കൊച്ചി : വായ്പ വെട്ടിപ്പിലൂടെ കൈവിരലില്‍ എണ്ണാവുന്ന കോര്‍പ്പേററ്റുകള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് ഫെഡറല്‍ ബാങ്ക് ഓഫീസേസ് അസ്സോസിയേഷന് ദേശീയ ജനറല്‍ സെക്രട്ടറി പോള്‍ മുണ്ടാടന്‍ പറഞ്ഞു.
മൂക്കന്നൂര്‍ വിജ്ഞാനമിത്ര സംവാദവേദിയുടെ നേതൃത്വത്തില്‍ വെള്ളിവെളിച്ചം പ്രതിവാര പ്രോഗ്രാമില്‍ വായ്പാവെട്ടിപ്പും ബാങ്കിംഗ് മേഖലയും എന്ന വിഷയത്തെക്കുറിച്ച് നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം ജില്ലാ സഹകരണബാങ്ക് മുന്‍ മാനേജര്‍ കെ. ടി. വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫെഡറല്‍ ബാങ്ക് മുന്‍ ജനറല്‍ മാനേജര്‍ കെ. ജെ. സെബാസ്റ്റ്യന്‍ പ്രബന്ധം അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ടി. എം. വര്‍ഗീസ്, വി. പത്മനാഭന്, പി. എല്‍. ഡേവീസ്, പി. ഡി. ജോര്‍ജ്ജ്, എം. ഒ. വര്‍ഗീസ്, അഡ്വ. എം. ഒ. ജോര്‍ജ്ജ്, ബിജു പാപ്പു, സാബു വടക്കുംച്ചേരി, പി. പി. ജോസ്, എം. പി. സഹദേവന്, ജോസ് കട്ടക്കയം, എ. പി. ലോറന്‍സ്, യു. പി. പോളി, പി. ജെ. മാത്യു, കെ. പി. മാത്യു തുടങ്ങിയവർ പങ്കെടുത്തു.