കൊട്ടാരക്കര: അന്തർ ദേശീയ മോഷ്ടാവ് പക്കി സുബേറൂം സഹായിയും പിടിയിൽ. ആറ് വർഷത്തിലധികമായി വിവിധ ജില്ലകളിലായി രാത്രി കാലങ്ങളിൽ വീട് പൊളിച്ച് സ്ത്രൂകളുടെയും കുട്ടികളുടെയും സ്വർണ്ണം മോഷ്ടിക്കുന്ന ശൂരനാട് തെക്കേ മുറിയിൽ കുഴിവിള വടക്കതിൽ സഫീനായുടെ മകൻ പക്കി സുബേർ എന്ന് വിളിക്കുന്ന സുബൈർ (40), സഹായിയായ തഴവ കടത്തൂർ കൊച്ചു വീട്ടിൽ കിഴക്കതിൽ ഷാജി (29) എന്നിവരാണ് പോലീസ് പിടിയിലായത്.
ജില്ലയിലും പരിസര പ്രദേശങ്ങലിലും നടന്ന മോഷണത്തെ തുടർന്ന് കൊല്ലം ജില്ലാ റൂറൽ എസ്.പി ബി.അശോകൻ ഐ.പി.എസ്സിൻ്റെ നേതൃത്വത്തിൽ ഡി.വൈ.എസ്സ്.പി ജെ.ജേക്കബിൻ്റെ മേൽനോട്ടത്തിൽ ശാസ്താംകോട്ട എസ്സ്.ആ വി.എസ്സ് പ്രശാന്ത്, ശൂരനാട് എസ്.ഐ സജീഷ് കുമാർ, ഷാഡോ എസ്.ഐ എസ്സ്. ബിനോജ്, അംഗങ്ങളായ എ.സി ഷാജഹാൻ, ബി. അജയകുമാർ, കെ.ശിവശങ്കരപ്പിള്ള, കെ.കെ രാധാകൃഷ്ണപിള്ള, ആഷീർ കോഹൂർ, ഗ്രേഡ് എസ്സ്.ഐ മാരായ സെബാസ്റ്റ്യൻ, സജീവൻ എസ്സ്.സി.പി.ഒ മാരായ രാജേഷ്, സുൽഫി എന്നിവരടങ്ങുന്ന സംഘം പ്രതികളെ പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ പല സ്ഥലങ്ങളിലും നടന്ന മോഷണങ്ങളും വാഹന മോഷണങ്ങളും നടത്തിയെന്ന് സമ്മതിച്ചിട്ടുണ്ട്.