തിരുവല്ല: പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ നേതൃത്വത്തിൽ നടന്ന ഓൺലൈൻ ബൈബിൾ ക്വിസിൽ ലിനി വിൻസൻ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർച്ചയായി നൂറു ദിവസങ്ങൾ നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ നൂറിലധികം പേരിൽ നിന്നാണ് വിജയിയെ കണ്ടെത്തിയത്. ക്വിസിൽ രണ്ടാം സ്ഥാനം ലിനു റസ്റ്റം മൂന്നാം സ്ഥാനം ജോൺസി വെസ്ലി എന്നിവർക്കാണ് ലഭിച്ചിരിക്കുന്നത്. റിയാദ് ഹിസ്ഗായുടെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ ഡാനിയേൽ ഈപ്പച്ചൻ്റെ നേതൃത്വത്തിലുള്ള ടീമാണ് പിവൈസി ബൈബിൾ ക്വിസിൻ്റെ ചോദ്യങ്ങൾ തയ്യാറാക്കിയിരുന്നത്.
ഒന്നാം സമ്മാനർഹയായ ലിനി നജ്റാൻ കിംഗ് ഖലിദ് ഹോസ്പിറ്റലിൽ നേഴ്സാണ്. വിൻസൻ്റ് പൊന്നയ്യനാണ് ഭർത്താവ്.