കൊട്ടാരക്കര: കേരളാ പോലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് കൊട്ടാരക്കര തൃക്കണ്ണമംഗൽ SKV VHSS ൽ വച്ച് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും, കൊല്ലം ജനമൈത്രി പോലീസ് അവതരിപ്പിക്കുന്ന “പാഠം 1 – ഒരു മദ്യപാനിയുടെ ആത്മകഥ ” എന്ന നാടകവും സംഘടിപ്പിച്ചു. പ്രസ്തുത ബോധവൽക്കരണ ക്ലാസ് കൊട്ടാരക്കര DYSP ശ്രീ. J. ജേക്കബ് ഉത്ഘാടനം ചെയ്തു.കേരളാ പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റെ ശ്രീ.S. നജീം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി ശ്രീ.ബിജു.വി.പി.സ്വാഗതവും, സ്റ്റേറ്റ് എക്സികുട്ടീവ് മെമ്പർ R.രാജീവൻ നന്ദിയും രേഖപ്പെടുത്തി.സ്കൂൾ ഹെഡ്മാസ്റ്റർ മുരളിധരൻ പിളള ,PTA പ്രസിഡൻ്റ് ലിനു, സ്റ്റാഫ് സെക്രട്ടറി പ്രദീപ് അസോസിയേഷൻ ഭാരവാഹികളായ അജിത്ത് കുമാർ, വിനോദ്, ശിവകുമാർ എന്നിവർ പങ്കെടുത്തു.
