തൃക്കണ്ണമംഗല്‍: എസ്സ്.കെ.വി.എച്ച്.എസ്സ്.എസ്സിൻ്റെ 83-ാം വാര്‍ഷികം അഡ്വ.പി. അയിഷാപോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പി.റ്റി.എ പ്രസിഡന്റ് ജി.ലിനുകുമാര്‍ അദ്ധ്യക്ഷനായിരുന്നു. എസ്സ്.എസ്സ്.എല്‍.സി അവാര്‍ഡ് ദാനം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബി.ശ്യാമളയമ്മ മടത്തി. മുന്‍സിപ്പല്‍ വൈസ് ചെയര്മാന് സി.മുകേഷ് കലാപ്രതിഭകളെ അനുമോദിച്ചു. മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡുകള്‍ കൗണ്‍സിലര്‍ തോമസ് പി.മാത്യു വിതരണം ചെയ്തു. കലാപരിപാടികള്‍ സിനിമാ സീരിയല്‍താരം രജീഷ് നാരായണന് ഉദ്ഘാടനം ചെയ്തു.
മാനേജര്‍ ജെ.ഗോപകുമാര്‍, അഡ്വ.എസ് ജഗനാഥപിള്ള, എം.പി മുരളീധരന് പിള്ള, ബിജോയ് നാഥ് എന്‍.എല്‍, കെ.തുളസീധരന്‍ നായര്‍, എന്‍.മധുസൂദന്‍ പിള്ള, എം. സതിയമ്മ, ജേക്കബ് ജോര്‍ജ്, എസ്. പ്രദീപ്കുമാര്‍, അമൃത എസ്.എച്ച് എന്നിവര്‍ സംസാരിച്ചു.