കൊട്ടാരക്കര: ഒരു കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. വാഹന മോഷണകേസില്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പ്രതിയായ കൊട്ടാരക്കര കാടാംകുളം പ്രസന്ന മന്ദിരത്തില്‍ പ്രതാപന്റെ മകന് മിന്നല്‍ സോനു എന്ന് വിളിക്കുന്ന ഋഷഭ്.പി.നായര്‍ (22), നെല്ലിക്കുന്നം കടലാവിളയില്‍ ജ്യോതിസ്സില് ജോര്‍ജ്ജിന്റെ മകന് സാല്‍വിന്‍ (23) എന്നിവരെ കൊട്ടാരക്കര റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.അശോകന് ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള ഷാഡോ പേലീസിന്റെ സഹായത്തോടെ കൊട്ടാരക്കര സബ്ബ് ഇന്‍സ്പെക്ടര്‍ അരുണ്‍ കൊട്ടാരക്കര ചന്തമുക്കിനു സമീപത്തു നിന്നും അറസ്റ്റ് ചെയ്തു.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ആവശ്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മോട്ടോര്‍ സൈക്കളില്‍ സഞ്ചരിച്ച് ചെറു പൊതികളായി കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതാണ് ഇവരുടെ രീതി. പെരുങ്കുളം സ്വദേശി ബിജുവില്‍ നിന്നും കഞ്ചാവ് വാങ്ങി വരുമ്പോളാണ് ഇവര്‍ പോലീസ് പിടിയിലായത്. അതിസാഹസികമായ മല്പ്പിടികത്തത്തിനോടുവിലാണ് പ്രതികളെ കീഴ്പ്പെടുത്തിയത്.
പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തില്‍ കൊട്ടാരക്കര ഡി.വൈ.എസ്.പി ജെ.ജേക്കബ്, കൊട്ടാരക്കര ഇന്‍സ്പെക്ടര്‍ ഒ.എ സുനില്‍, ഷാഡോ എസ്.ഐ മാരായ ഷാജഹാന് എ.സി, ബി.അജയകുമാര്‍, എസ്.സി.പി.ഒ മാരായ ആഷിര്‍ കോഹൂര്‍, കെ.കെ രാധാകൃഷ്ണപിള്ള, സി.എസ് ബിനു, എ.എസ്.ഐ അനില്‍കുമാര്‍ എന്നിവരുണ്ടായിരുന്നു.
