പ്രമുഖ സിനിമ കലാസംവിധായകന്‍ സി.കെ.സുരേഷ് (65) അന്തരിച്ചു. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശിയാണ് ഇദ്ദേഹം. നൂറിലേറെ മലയാള സിനിമകള്‍ക്ക് കലാസംവിധാനം നടത്തിയിട്ടുണ്ട്. പക്ഷാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വൈകീട്ട് നാലോടെ മരണം സംഭവിക്കുകയായിരുന്നു.
1980-കളിലാണ് സി.കെ.സുരേഷ് സിനിമാ ലോകത്ത് എത്തിപ്പെടുന്നത്. സിനിമാ കലാസംവിധാന രംഗത്ത് സഹായിയായിട്ടായിരുന്നു തുടക്കം. പിന്നീട് ഐ.വി.ശശിയുടെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായി . സിബി മലയില്‍ സംവിധാനം ചെയ്ത ‘കിരീടം’, ‘ഹിസ് ഹൈനെസ്സ് അബ്ദുള്ള’, ‘ചെങ്കോല്‍’ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. ശവസംസ്കാരം ബുധനാഴ്ച 11-ന് തലക്കുളത്തൂരിലെ വീട്ടുവളപ്പില്‍.